സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണ പദ്ധതിയുടെ ഭാഗമായി ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. കർഷകർക്ക് സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ www.supplycopaddy.in മുഖാന്തരമാണ് രജിസ്ട്രേഷൻ നടത്താൻ സാധിക്കുക. സംഭരണവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിശദാംശങ്ങളും, വ്യവസ്ഥകളും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ, വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചതിനുശേഷം മാത്രമാണ് കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്. കർഷകർക്ക് ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്.
കർഷകർക്ക് പുറമേ, മിൽ ഉടമകൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. സപ്ലൈകോയ്ക്ക് വേണ്ടി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താൽപ്പര്യമുള്ള ഉടമകളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടാതെ, മിൽ ഉടമകൾ സപ്ലൈകോ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്. അപേക്ഷകർക്ക് മൂന്ന് വർഷത്തെ പ്രവർത്തനപരിചയം ഉണ്ടായിരിക്കണം. ഒരു ക്വിന്റൽ നെല്ല് സംഭരിച്ച് അരിയാക്കി, കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന ചണച്ചാക്കിൽ നിറച്ച് തിരികെ നൽകുന്നതിന് 202 രൂപയാണ് മിൽ ഉടമകൾക്ക് നൽകുക. താൽപ്പര്യമുള്ള മിൽ ഉടമകൾ ഈ മാസം 30-നകം സപ്ലൈകോ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. വിശദവിവരങ്ങൾക്കായി സപ്ലൈകോയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
Post Your Comments