ന്യൂഡല്‍ഹി: ഇത്തവണ മുസ്ലീം സഹോദരിമാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിക്കാന്‍ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലീം സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം ഉണ്ടാക്കിയതായും മോദി ചൂണ്ടിക്കാട്ടി.
READ Also: അപകീർത്തി കേസിൽ മാപ്പു പറയില്ല: സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ ഗാന്ധി
പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എന്‍ഡിഎ എംപിമാരുമായി തിങ്കളാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. മുത്തലാഖ് നിരോധിക്കാനുള്ള തന്റെ സര്‍ക്കാര്‍ തീരുമാനം മുസ്ലീം സ്ത്രീകളില്‍ സുരക്ഷിതത്വബോധം വര്‍ധിപ്പിച്ചെന്ന് മോദി പറഞ്ഞു. രക്ഷാബന്ധന്‍ ദിനത്തില്‍ മുസ്ലീം സ്ത്രീകളിലേക്ക് തന്റെ സന്ദേശം എത്തിക്കാന്‍ ബിജെപി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
:
Post Your Comments