കൊച്ചി: ആലുവയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ച് എറണാകുളം പോക്സോ കോടതി. അഞ്ചു വയസ്സുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. കേസിൽ അസഫാക് ആലത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനായി നൽകിയ അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.
Read Also: രാത്രി വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി
അതേസമയം, പ്രതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെയും കോടതി വിമർശിച്ചു. പ്രതിയുടെ ചിത്രങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച ശേഷം തിരച്ചറിയൽ പരേഡ് നടത്തുന്നതിന്റെ സാംഗത്യം എന്താണെന്ന് കോടതി ചോദിച്ചു.
Post Your Comments