വനിതാ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വ്യവസായ-വാണിജ്യ വകുപ്പ്. വനിതകൾക്കായി പ്രത്യേക പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. വകുപ്പിന് കീഴിലുള്ള സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റാണ് വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ 11 വരെയാണ് പരിപാടി.
ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻഡ് പ്രമോഷൻ, സർക്കാർ പദ്ധതികൾ, ബാങ്കുകളിൽ നിന്നുള്ള വിവിധ ബിസിനസ് വായ്പകൾ, എച്ച്.ആർ മാനേജ്മെന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ നിരവധി വിഷയങ്ങൾ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 27 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. കോഴ്സ് ഫീ, സർട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജിഎസ്ടി എന്നിവ ഉൾപ്പെടെ 5,900 രൂപയാണ് ഫീസ്. അതേസമയം, താമസം ആവശ്യമില്ലാത്തവർ 2,421 രൂപ നൽകിയാൽ മതിയാകും. www.kied.info എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Also Read: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു: പ്രതി പിടിയിൽ
Post Your Comments