ഇന്ത്യൻ വിപണി കീഴടക്കാൻ മിഡ് സൈസ് എസ്‌യുവിയുമായി കിയ മോട്ടോഴ്സ് വീണ്ടും എത്തി. ഇത്തവണ സെൽറ്റോസിന്റെ പരിഷ്കരിച്ച മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളിലായി 18 വേരിയന്റുകളിലാണ് പുതിയ സെൽറ്റോസ് എത്തിയിരിക്കുന്നത്. പുനർ രൂപകൽപ്പന ചെയ്ത ബമ്പർ, പരിഷ്കരിച്ച എൽഇഡി ലൈറ്റിംഗ് എന്നിവയാണ് മറ്റ് മോഡലുകളിൽ നിന്നും ഇവയെ വ്യത്യസ്ഥമാക്കുന്നത്.
ലെവൽ 2 ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം, ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ഡബിൾ ഡിജിറ്റൽ സ്ക്രീനുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺ റൂഫ് തുടങ്ങിയവ നൽകിയിട്ടുണ്ട്.
Also Read: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണയ്ക്കും: മുസ്ലിം ലീഗ്
8 മോണോ ടോൺ നിറങ്ങളിലും, 2 ഡ്യുവൽ ടോൺ നിറങ്ങളിലും, എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് നിറത്തിലുമാണ് വാഹനം വാങ്ങാൻ സാധിക്കുക. ജൂലൈ 14 മുതൽ സെൽറ്റോസിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾ കൊണ്ട് 13,000-ലധികം ബുക്കിംഗുകളാണ് സെൽറ്റോസ് നേടിയത്. ഈ മോഡലിന്റെ എക്സ് ഷോറൂം വില 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം വരെയാണ്.
Post Your Comments