Latest NewsIndiaNews

ഉത്തരേന്ത്യയില്‍ മഴ കനക്കുന്നു: യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ, അമർനാഥ് യാത്ര നിർത്തി വച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും ശക്തി പ്രാപിച്ചു. യമുനാ നദിയിൽ വീണ്ടും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ എത്തി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ്.

അതേസമയം, മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്ക് പറ്റി. മധ്യപ്രദേശിലെ ഛട്ടാപുരിലാണ് അപകടം. മണ്ണിടിച്ചിലിനെ തുടർന്നു അമർനാഥ് യാത്ര നിർത്തിവച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ കാറുകളടക്കമുള്ള വാഹനങ്ങൾ മുങ്ങി.

വിവിധ ജില്ലകളിൽ നാളെയും മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെ ജില്ലകളിൽ ഓറഞ്ച്, യെല്ലോ എന്നീ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലും കനത്ത മഴയിൽ വാഹനങ്ങളടക്കം മുങ്ങി. യുപിയിൽ കോട്ടവാലി നദി കര കവിഞ്ഞൊഴുകിയതോടെ ബിജ്‌നോറിലടക്കം റോഡിൽ വെള്ളം കയറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button