ഗൂഗിളിന്റെ നിർമ്മിത ബുദ്ധി ചാറ്റ്ബോട്ടായ ബാർഡ് ഇനി മുതൽ ഇന്ത്യൻ ഭാഷകളിലും ലഭ്യം. മലയാളം ഉൾപ്പെടെയുള്ള ഒൻപത് ഇന്ത്യൻ ഭാഷകളിലാണ് ബാർഡിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ, ആഗോളതലത്തിൽ 40-ലധികം ഭാഷകളിൽ ബാർഡ് ഉപയോഗിക്കാനാകും. മലയാളത്തിന് പുറമേ, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മറാഠി, ഉറുദു, ഗുജറാത്ത് എന്നീ 9 ഇന്ത്യൻ ഭാഷകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഗൂഗിൾ ബാർഡ് മലയാളത്തിൽ എത്തിയതോടെ ഇനി ഏത് വിഷയത്തെക്കുറിച്ചും ലേഖനം, കത്ത് എന്നിവ എഴുതാൻ ബാർഡ് ഉപയോഗിക്കാവുന്നതാണ്. അതേസമയം, ബാർഡിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഇമേജ് പ്രോംപ്റ്റ് മനസിലാക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗജന്യമായി ലഭ്യമായ ഈ സേവനം നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.യൂറോപ്പ്, ബ്രസീൽ ഉൾപ്പെടെ 59 മേഖലകളിൽ ബാർഡ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓപ്പൺഎഐ പുറത്തിറക്കിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് ബദലായാണ് ഗൂഗിൾ ബാർഡ് അവതരിപ്പിച്ചത്.
Also Read: കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അച്ഛൻ തടഞ്ഞു: പരാതിയുമായി മകൾ പോലീസ് സ്റ്റേഷനിൽ
Post Your Comments