ചരിത്ര പ്രസിദ്ധമായ അമർനാഥ് തീർത്ഥയാത്ര ഇന്ന് മുതൽ ആരംഭിക്കും. തീർത്ഥാടകരുടെ ആദ്യ ബാച്ച് ഇന്ന് പുറപ്പെടുന്നതാണ്. ഗന്ദർബാലിലെ ബാൾട്ടൻ ബേസ് ക്യാമ്പിൽ നിന്നാണ് അമർനാഥ് ഗുഹയിലേക്ക് യാത്ര ആരംഭിക്കുക. അമർനാഥ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷനുകൾ ഇപ്പോഴും തുടരുന്നുണ്ട്. 62 ദിവസം നീണ്ടു നിൽക്കുന്നതാണ് യാത്രയുടെ ദൈർഘ്യം. ഈ വർഷം ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31ന് യാത്ര അവസാനിക്കും.
തെക്കൻ കാശ്മീരിലെ ഹിമാലയൻ മലനിരകളിലൂടെയാണ് തീർത്ഥാടനം നടക്കുന്നത്. പ്രധാനമായും രണ്ട് റൂട്ടുകളിലൂടെ തീർത്ഥാടകർ അമർനാഥ് ഗുഹയിൽ എത്തും. ഹഹൽഗാമിൽ ആരംഭിക്കുന്ന 48 കിലോമീറ്റർ ദൈർഘ്യമുള്ള നുവാൻ റൂട്ടും, ഗണ്ഡേർബാലിൽ നിന്നാരംഭിക്കുന്ന 14 കിലോമീറ്റർ ദൂരമുള്ള ബാലതാർ റൂട്ടുമാണുള്ളത്. പ്രതിദിനം 7,500 തീർത്ഥാടകർക്ക് രണ്ട് റൂട്ടിലൂടെയും യാത്ര ചെയ്യാനാകും. തീർത്ഥാടകർക്ക് ഗന്ദർബാൽ ഡെപ്യൂട്ടി കമ്മീഷണർ ശ്യാംബിർ വിജയകരമായ യാത്ര ആശംസിച്ചിട്ടുണ്ട്.
Post Your Comments