KeralaLatest NewsNews

ഒരു വാർപ്പിൽ ഉൾക്കൊള്ളാനാകുക 1000 ലിറ്റർ പാൽപ്പായസം! ഗുരുവായൂരിൽ പാൽപ്പായസം വയ്ക്കാനുളള 4 ഭീമൻ വാർപ്പുകൾ എത്തിച്ചു

ആലപ്പുഴ മന്നാറിലാണ് വാർപ്പുകൾ നിർമ്മിച്ചിരിക്കുന്നത്

ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വയ്ക്കാനുള്ള 4 പുതിയ ഭീമൻ വാർപ്പുകൾ എത്തിച്ചു. 2500 കിലോ വീതം ഭാരവും 87 ഇഞ്ച് വ്യാസവും, 30 ഇഞ്ച് ആഴവുമുള്ള കൂറ്റൻ വാർപ്പുകളാണ് എത്തിച്ചേരിക്കുന്നത്. ഗുരുവായൂരപ്പന് പാൽപ്പായസം വയ്ക്കാനുള്ള ഈ വാർപ്പുകളിൽ പരമാവധി ആയിരം ലിറ്റർ പാൽപ്പായസം വരെയാണ് ഉൾക്കൊള്ളാൻ സാധിക്കുക.

ആലപ്പുഴ മന്നാറിലാണ് വാർപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവ ക്രെയിൻ ഉപയോഗിച്ചാണ് ലോറിയിൽ കയറ്റിയിട്ടുള്ളത്. ശിവാനന്ദ ഹാൻഡിക്രാഫ്റ്റ്സ് ഉടമ ശിവാനന്ദൻ ആചാരിയുടെ നേതൃത്വത്തിൽ 30 തൊഴിലാളികൾ മൂന്ന് മാസമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. അതേസമയം, ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം, 750 കിലോഗ്രാം, 500 കിലോഗ്രാം എന്നിങ്ങനെ ഭാരമുള്ള 2 വാർപ്പുകളും, 200 കിലോ ഭാരമുള്ള 4 വാർപ്പുകളും നിർമ്മിച്ചിട്ടുണ്ട്. ഇവ പിന്നീടാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുക.

Also Read: നേരത്തെ വീട്ടില്‍ പോയി: ഫയ‍ർസ്റ്റേഷൻ ജീവനക്കാരിയെ പിന്നീട് കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ, അന്വേഷണം 

shortlink

Related Articles

Post Your Comments

Related Articles


Back to top button