Latest NewsNewsIndia

അയോദ്ധ്യയ്ക്കായി 32,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ: പദ്ധതികൾ ആവിഷ്‌ക്കരിച്ച് യോഗി സർക്കാർ

ലക്‌നൗ: അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുമായി യോഗി സർക്കാർ. 32,000 കോടി രൂപയുടെ പദ്ധതികളാണ് അയോദ്ധ്യയിൽ യോഗി സർക്കാർ ആവിഷ്‌ക്കരിച്ചത്. രാം നഗരിയിലെ 21 പുരാണ സ്ഥലങ്ങൾ 14 കോടി രൂപ ഉപയോഗിച്ച് മനോഹരമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ പഞ്ചകോശിയും 14 കോശി പരിക്രമ പാതയുമടക്കം നിരവധി പുരാണ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടും.

Read Also: രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു: ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ കേസ്

അയോദ്ധ്യയിൽ സോളാർ ബോട്ട് ഓടിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. യുപി എൻഇഡിഎയുടെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് യുപി എൻഇഡിഎയും ടൂറിസം വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഊർജ മന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും സാന്നിധ്യത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

Read Also: വീട്ടിൽ പീഡനവും ദുര്‍മന്ത്രവാദവും, പരാതിയുമായി യുവതി: ഭർത്താവും അമ്മയും ഒളിവിൽ, ഭര്‍തൃപിതാവ് അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button