ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തെട്ടാം വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി: ജയരാജന്
‘അടിയന്തരാവസ്ഥയെ ചെറുക്കുകയും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാ ധീരരായ ആളുകളെയും ഞാന്‍ ആദരിക്കുന്നു. #DarkDaysOfEmergency നമ്മുടെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടമായി തുടരുന്നു, ഇത് നമ്മുടെ ഭരണഘടന ആഘോഷിക്കുന്ന മൂല്യങ്ങള്‍ക്ക് തികച്ചും വിപരീതമാണ്’, പ്രധാനമന്ത്രി പറഞ്ഞു.
നിലവില്‍ ഈജിപ്ത് സന്ദര്‍ശനത്തിലായിരിക്കുന്ന മോദി ട്വീറ്റിലൂടെയായിരുന്നു അടിയന്തരാവസ്ഥ കാലത്തെക്കുറിച്ച് പ്രസ്താവന നടത്തിയത്. 1975ല്‍ ജൂണ്‍ 25നാണ് രാജ്യത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച, തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പ്രധാനമന്ത്രി അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിച്ചിരുന്നു.
Post Your Comments