KeralaLatest NewsNews

കലിംഗ സര്‍വകലാശാല നിരോധിച്ച സര്‍വകലാശാലകളുടെ പട്ടികയിലുള്ളതാണ്, പറഞ്ഞത് ബോധ്യമായ കാര്യം: പി എം ആര്‍ഷോ

പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പറഞ്ഞത്

തിരുവനന്തപുരം: നിയമവിരുദ്ധമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സര്‍വകലാശാലകള്‍ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അടച്ചുപൂട്ടണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ആർഷോ.

പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പറഞ്ഞതെന്നു ആർഷോ വ്യക്തമാക്കി. രണ്ടു രീതിയിലുള്ള പരിശോധനയാണ് നടത്തുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് പരിശോധിച്ച്‌ ഉറപ്പാക്കും. രണ്ടാമതായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല നല്‍കുന്ന എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പറഞ്ഞത്.

read also: സംസ്ഥാനത്ത് 32 സ്‌കൂളുകളെ മിക്‌സഡ് സ്‌കൂളുകളാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം

ഒരു എസ്‌എഫ്‌ഐ നേതാവില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കാതെ, വിവിധ കോണുകളില്‍ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ കുറിച്ച്‌ അന്വേഷിക്കണം. ഇത്തരത്തില്‍ നിയമവിരുദ്ധമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സര്‍വകലാശാലകള്‍ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അടച്ചുപൂട്ടണമെന്നും പി എം ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍പ് തന്നെ ഇത്തരത്തിലുള്ള മാഫിയാ സംഘങ്ങളെ കുറിച്ച്‌ എസ്‌എഫ്‌ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലടക്കം കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടി കൊടുക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുക്കുന്നതിനും ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇത്തരം മാഫിയ സംഘങ്ങളെ കുറിച്ച്‌ അന്വേഷിക്കണം. ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ അടച്ചുപൂട്ടുകയും വേണം. പരീക്ഷ എഴുതിയാല്‍ മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വിവിധ സര്‍വകലാശാലകള്‍ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കലിംഗ സര്‍വകലാശാല അത്തരത്തിലുള്ളതാണ്. യുകെ പോലുള്ള രാജ്യങ്ങളില്‍ ജോലിക്കോ, തുടര്‍പഠനത്തിനോ കലിംഗയുടെ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ല. നിരോധിച്ച സര്‍വകലാശാലകളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം സര്‍വകലാശാലയില്‍ പഠിക്കാന്‍ ഒരു എസ്‌എഫ്‌ഐകാരന്‍ പോകാമോ എന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ആര്‍ഷോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button