ദിസ്പൂർ: കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മേഘാലയയിലും സിക്കിമിലും കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. കനത്ത മഴയെ തുടർന്ന് അസമിലും സിക്കിമിലും മേഘാലയിലും വെള്ളപ്പൊക്കമാണ്. ത്രിപുരയിൽ അഗർത്തല ഉൾപ്പെടെയുള്ള നഗരമേഖലകളിൽ വെള്ളം കയറി.
ബ്രഹ്മപുത്ര നദി കര കവിഞ്ഞു ഒഴുകയാണ്. കാസിരംഗ നാഷണൽ പാർക്കിന് അധികൃതർ ജാഗ്രത നിർദേശം നൽകി. അസമിൽ ദിവസങ്ങളായി മഴ തുടരുകയാണ്. പത്ത് ജില്ലകളിലെ പല മേഖലകളും വെള്ളത്തിനടിയിലായി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 40,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായി.
Read Also: ഖുശ്ബുവിനെതിരെ അധിക്ഷേപ പരാമർശം: പാർട്ടി വക്താവിനെതിരെ നടപടിയുമായി ഡിഎംകെ
Post Your Comments