Life Style

ഹൃദയം തകരാറിലാകും മുമ്പ് ചര്‍മ്മത്തില്‍ ചില ലക്ഷണങ്ങള്‍, ഇവ ശ്രദ്ധിക്കുക

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്.

Read Also: നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരൻ

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍മ്മത്തില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. എന്തൊക്കെയാണ് ആ ലക്ഷണങ്ങളെന്ന് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അഭിജിത് ബോര്‍സ് പറയുന്നു.

ഒന്ന്…

ചര്‍മ്മം, ചുണ്ടുകള്‍, നഖം എന്നിവ നീലനിറമാകുന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാമെന്ന് ഡോ. അഭിജിത് പറയുന്നു.

രണ്ട്…

കൈവിരലുകളിലെ നഖങ്ങള്‍ വൃത്താകൃതിയാകുന്നതാണ് ക്ലബ്ബിംഗ് എന്നത്. ഇത് പലപ്പോഴും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗം അല്ലെങ്കില്‍ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ പോലുള്ള അവസ്ഥകളില്‍ ഇത് കാണുന്നു.

മൂന്ന്…

ചര്‍മ്മത്തില്‍ മഞ്ഞകലര്‍ന്ന മുഴകളായി പ്രത്യക്ഷപ്പെടാന്‍ കഴിയുന്ന ഫാറ്റി ഡിപ്പോസിറ്റുകളാണ് സാന്തോമസ് (Xanthomas) എന്നത്. ഹൃദ്രോഗത്തിനുള്ള അപകട ഘടകമായ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ഇവ കാണാവുന്നതാണ്.

നാല്…

ചര്‍മ്മത്തിന് താഴെ രക്തസ്രാവം ഉണ്ടാകുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വളരെ ചെറിയ ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ പാടുകളെയാണ് Petechiae എന്ന് പറയുന്നത്. അവ എന്‍ഡോകാര്‍ഡിറ്റിസിന്റെ ലക്ഷണമാകാം. ഹൃദയത്തിന്റെ ആന്തരിക പാളിയിലെ (എന്‍ഡോകാര്‍ഡിയം) അണുബാധയാണ് എന്‍ഡോകാര്‍ഡിറ്റിസ് (endocarditis).

അഞ്ച്…

വെരിക്കോസ് സിരകളേക്കാള്‍ ചെറുതാണ് Spider veins. അവ സാധാരണയായി ചുവപ്പാണ് . ചിലന്തിവലയോട് സാമ്യമുള്ള ഒരു പാറ്റേണിലാണ് അവ പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ അവയെ Spider veins എന്ന് പറയുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പരോക്ഷമായി ബാധിക്കുന്ന ചില തരത്തിലുള്ള ഹൃദയ വാല്‍വ് തകരാറുകളുമായോ കരള്‍ രോഗങ്ങളുമായോ അവ ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ചര്‍മ്മ ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button