Latest NewsKeralaNews

ഞാന്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന കിംവദന്തി പരത്തിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എനിക്ക് അത് പുറത്ത് പറയേണ്ടി വന്നത്

ബിജെപിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ചില വെളിപ്പെടുത്തലുകള്‍ നടത്തി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

തിരുവനന്തപുരം: ബിജെപിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ചില വെളിപ്പെടുത്തലുകള്‍ നടത്തി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ബിജെപിയിലേക്ക് എത്തുന്നതിന് മുന്‍പ് പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവ്, മുസല്‍മാനായ ഹിന്ദുവിനെയല്ല തങ്ങള്‍ക്ക് വേണ്ടത് പകരം മുസ്ലീങ്ങളെ പാര്‍ട്ടിയിലെക്കടുപ്പിക്കുന്ന അബ്ദുള്ളക്കുട്ടിയെപ്പോലുള്ള മുസല്‍മാനെയാണ് വേണ്ടത് എന്ന് പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. ഈ പറഞ്ഞത് ആരാണെന്ന് താന്‍ പറയില്ലെന്നും രാജി സംബന്ധിച്ച് പാര്‍ട്ടിക്ക് നല്‍കിയ മെയില്‍ പത്രക്കാര്‍ക്ക് ബിജെപിയുടെ സ്റ്റേറ്റ് ഓഫീസില്‍ നിന്ന് ചോര്‍ത്തിക്കൊടുത്തുവെന്നും രാമസിംഹന്‍ അബൂബക്കര്‍ പറഞ്ഞു.

Read Also: കാ​ർ നി​ർ​ത്തു​മ്പോ​ൾ ഓ​ടി​യെ​ത്തി ക​ര​യുന്നു, ഭ​ക്ഷ​ണം കഴിക്കുന്നില്ല : ഉടമയെ തേടി അലഞ്ഞ്​ വളർത്തുനായ

ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ വയ്യ. രാജി വച്ചപ്പോള്‍ തന്നെ പലരും തന്നെ വിളിച്ചു. സിപിഐഎമ്മിലേക്ക് പോകുന്നുവെന്ന കിംവദന്തി പരന്നപ്പോഴാണ് പ്രതികരിക്കുന്നത്. തന്നെ കുറ്റപ്പെടുത്തുന്നത് തുടര്‍ന്നാല്‍ 5 വര്‍ഷമായി ഉള്ളില്‍ കൊണ്ടു നടന്നതെല്ലാം പുറത്തേക്കിടും. അധികാരമോ സ്ഥാനമോ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഗ്രൂപ്പ് വഴക്കില്‍ ബലിയാടാക്കരുതെന്നും രാമസിംഹന്‍ അബൂബക്കര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

‘ചിലത് പറയാതെ വയ്യ, എനിക്കെതിരെ ഘോരാഘോരം ശബ്ദിക്കുന്നവര്‍ ഒന്നറിയുക, എന്റെ രാജി ഒരു കുഞ്ഞിനെപ്പോലും അറിയിക്കാതെയാണ് ഞാന്‍ ചെയ്തത്. കുറച്ചു ദിവസം മുന്‍പ്, പത്രക്കാരെ വിളിച്ച് സമ്മേളനം നടത്തിയല്ല ഞാന്‍ രാജി പ്രഖ്യാപിച്ചത്, എന്നാല്‍ ഞാന്‍ വളരെ രഹസ്യമായി കൊടുത്ത മെയില്‍ പത്രക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയത് ബിജെപി യുടെ സ്റ്റേറ്റ് ഓഫീസില്‍ നിന്നു തന്നെയാണ്..പലരും എന്നേ വിളിച്ചു, പതിയെ ഞാന്‍ സിപിഎം ലേക്ക് പോകുന്നു എന്ന കിംവദന്തി പരത്തിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എനിക്ക് അത് പുറത്ത് പറയേണ്ടി വന്നത്, എന്തെങ്കിലും നേടാനോ പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാനോ ആയിരുന്നുവെങ്കില്‍ എനിക്ക് പത്രക്കാരെ വിളിച്ച് അതാവാമായിരുന്നു’.

‘ഒരു കുറ്റപ്പെടുത്തലുമില്ലാതെ ഒറ്റവരിയില്‍ കൊടുത്ത രാജിക്കത്തിലൂടെ തന്നെ ഒരു പ്രശ്നത്തിന് ഞാന്‍ കാരണക്കാരനാവരുത് എന്ന ഉദ്ദേശമുണ്ടായിരുന്നു. കേട്ടത് സത്യമാണോ എന്ന ചോദ്യത്തിന് അതേ എന്ന് മാത്രം ഉത്തരം പറഞ്ഞിരുന്നുള്ളു.. എന്നെ ഇടതു പക്ഷത്തേക്ക് ചാഞ്ഞ മരമായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് എനിക്ക് പ്രതികരിക്കേണ്ടി വന്നത്. ആദ്യം എന്നേ സ്ഥാനമോഹിയാക്കി ചിത്രീകരിക്കുന്നതിന് പകരം ഉള്ളില്‍ നിന്ന് കളിച്ചതാരാണ് എന്ന് അന്വേഷിക്കൂ… ഏത് ഗ്രൂപ്പ് ആര്‍ക്ക് വേണ്ടി എന്നൊക്ക എന്നെ കുത്തിക്കൊല്ലും മുന്‍പ് കണ്ടെത്തൂ’.

‘പിന്നെ എന്റെ അണ്ണാക്കില്‍ വിരലിട്ട് ചര്‍ദ്ദിപ്പിക്കരുത്. രാമ സിംഹനാകും മുന്‍പ് ഒരുന്നത നേതാവെന്നോട് പറഞ്ഞത് ഒരു മുസല്‍മാനായ ഹിന്ദുവിനെയല്ല ഞങ്ങള്‍ക്ക് വേണ്ടത് മുസ്ലീങ്ങളെ പാര്‍ട്ടിയിലെക്കടുപ്പിക്കുന്ന അബ്ദുള്ളക്കുട്ടിയെപ്പോലുള്ള മുസല്‍മാനെയാണെന്നാണ്. ആരാണെന്നു എന്റെ മര്യാദകൊണ്ട് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇനി തുടരരുത്.. തുടര്‍ന്നാല്‍ 5 വര്‍ഷമായി ഉള്ളില്‍ കൊണ്ടു നടന്നതെല്ലാം പുറത്തേക്കിടാന്‍ അവസരം ഉണ്ടാക്കരുത്’.

‘ഒരു ഗ്രൂപ്പിലും ഞാനില്ലായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്കുറപ്പിക്കാം, ഞാന്‍ അധികാരമോ സ്ഥാനമോ ആഗ്രഹിച്ചിട്ടില്ലെന്ന്. ഗ്രൂപ്പ് വഴക്കില്‍ എന്നേ ബലിയടാക്കരുത്.എന്റെ രക്തത്തിനായി ഒരുപാട് പേര്‍ ദാഹിക്കുന്നുണ്ട്. പിന്നെ എന്റെ പ്രാദേശിക പ്രസിഡന്റ്(എലത്തൂര്‍ ) എന്നെ ചൊറിയുന്നുണ്ട് തിരിച്ചു ഞാന്‍ മാന്തുമേ ..പിന്നെ കരയരുത്. അഥവാ നിലവിളിക്കരുത്’.’

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button