Latest NewsKeralaNews

അഴിമതി ആരോപണം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു. അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് സഹകരണ മന്ത്രി വി എൻ വാസവൻ ബാങ്ക് പിരിച്ചു വിടാൻ നിർദ്ദേശം നൽകി.

Read Also: പനിച്ചുവിറച്ച് കേരളം! പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

സ്വർണ്ണപണയ വായ്പ, ഭൂപണയ വായ്പ, നിക്ഷേപത്തിൻമേലുള്ള വായ്പ തുടങ്ങിയവയിലെല്ലാം വലിയ ക്രമക്കേടാണ് ഉണ്ടായിരിക്കുന്നത്. 14 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

തുടർന്ന് സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് നടന്നതായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്ക് പിരിച്ചുവിടാൻ സഹകരണ മന്ത്രി ഉത്തരവിട്ടത്. സിപിഎം ജില്ലാ കമ്മറ്റി അംഗം സുന്ദർ പ്രസിഡന്റം നഗരസഭ കൗൺസിലർ സലിമും ഉൾപ്പെടുന്ന ഭരണസമിതിയാണ് ബാങ്ക് ഭരണം നിയന്ത്രിച്ചിരുന്നത്. കരിവള്ളൂരിലും മറ്റ് ചില സഹകരണ സ്ഥാപനത്തിലും നടന്ന തട്ടിപ്പിന് സമാനമായ ക്രമക്കേടാണ് മുട്ടത്തറ സഹകരണ ബാങ്കിൽ ഉണ്ടായിട്ടുള്ളത്.

Read Also: പുക ശല്യം അവസാനിച്ചപ്പോള്‍ മറ്റൊരു ഒഴിയാബാധ, ടൈം സ്‌ക്വയറിനു ചുറ്റും പതിനായിക്കണക്കിന് തേനീച്ചകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button