ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബ്രാൻഡുകളിൽ ഒന്നാണ് എച്ച്പി. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും എച്ച്പി ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. വിപണിയിൽ ഒട്ടനവധി ആരാധകരാണ് എച്ച്പിക്ക് ഉള്ളത്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ ലാപ്ടോപ്പാണ് എച്ച്പി Pavilion x360 14-dy0190TU 11th Gen Core i3. ഈ ലാപ്ടോപ്പ് പുറത്തിറക്കിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും, ഒട്ടനവധി ആരാധകരാണ് ഉള്ളത്. ഈ ലാപ്ടോപ്പുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1080 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 11th Gen Intel Core i3-1125G4 പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.
Also Read: ക്യാന്‍സർ തടയാൻ നാരങ്ങാത്തോട് ഇങ്ങനെ ഉപയോഗിക്കൂ
8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.52 കിലോഗ്രാമാണ്. മിഡ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന എച്ച്പി Pavilion x360 14-dy0190TU 11th Gen Core i3
ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 48,490 രൂപയാണ്.
Post Your Comments