Latest NewsNewsIndia

ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ ഒന്നരക്കോടി രൂപ മുടക്കി കപ്പൽ പോലൊരു വീട്: സ്‌നേഹ സമ്മാനവുമായി ഭർത്താവ്

ചെന്നൈ: ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ ഒന്നരക്കോടി രൂപ മുടക്കി കപ്പലിന്റെ ആകൃതിയിൽ വീട് നിർമ്മിച്ച് ഭർത്താവ്. മറൈൻ എൻജിനീയറാണ് ഭാര്യയുടെ ആഗ്രഹം സഫലീകരിക്കാൻ കപ്പലിന്റെ ആകൃതിയിൽ വീട് നിർമ്മിച്ചത്. 42 കാരനായ സുഭാഷാണ് വീട് നിർമ്മിച്ചത്.

Read Also: ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയുമായി ഇടപാട് നടത്താന്‍ കേരള സര്‍ക്കാരിന് എങ്ങിനെ സാധിക്കുന്നു: വിമര്‍ശിച്ച് കേന്ദ്രം

15 വർഷമായി ചരക്ക് കപ്പലിൽ എഞ്ചിനീയറായി തൊഴിൽ ചെയ്യുകയാണ് സുഭാഷ്. ശുഭശ്രീയാണ് സുഭാഷിന്റെ ഭാര്യ. രണ്ട് പെൺമക്കളും ഇവർക്കുണ്ട്. ഭർത്താവ് ജോലി ചെയ്യുന്ന കപ്പൽ കാണണമെന്ന് ശുഭശ്രീയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ചരക്ക് കപ്പലായതിനാൽ ഭാര്യയെ കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ കപ്പൽ പോലെ ഒരു വീട് പണിയാമെന്ന് സുഭാഷ് വാക്കു പറഞ്ഞിരുന്നു. അത് നിറവേറ്റാൻ 4000 ചതുരശ്ര അടി സ്ഥലം വാങ്ങി കപ്പൽ രൂപകല്പനയിൽ ഒരു വീട് പണിയുകയായിരുന്നു.

ഒരു കപ്പൽ പോലെയാണ് വീടിന്റെ പുറംഭാഗം. വീടിനു ചുറ്റും കിടങ്ങ് പോലെ നിർമ്മിച്ച് അതിൽ വെള്ളം നിറക്കാം. അങ്ങനെയാണ് വെള്ളത്തിലുള്ള കപ്പൽ പോലെ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. വീടിന്റെ താഴത്തെ നിലയിൽ ഹാൾ മാത്രമാണുള്ളത്.കപ്പലിന്റെ മുകളിലെ ഡെക്കിലേക്ക് പോകാനുള്ള ഗോവണി പോലെ പടികൾ ക്രമീകരിച്ചിരിക്കുന്നു. നീന്തൽക്കുളവും ജിമ്മും അടക്കം ആറ് പ്രത്യേക മുറികളും വീടിനുള്ളിലുണ്ട്.

Read Also: സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ  അഞ്ജു പാര്‍വതി

shortlink

Related Articles

Post Your Comments

Related Articles


Back to top button