KeralaLatest NewsNews

‘സുധിച്ചേട്ടന് അപകടം പറ്റി എന്നേ കേട്ടുള്ളൂ! പിന്നെ ഞാന്‍ വേറൊരു ലോകത്തായിരുന്നു’: കൊല്ലം സുധിയുടെ ഭാര്യ രേണു

കോട്ടയം: നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണം അദ്ദേഹത്തിന്റെ ഉറ്റവർക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തലേന്ന് രാത്രി വിളിച്ച് രാവിലെ എത്തുമെന്ന് പറഞ്ഞ സുധിച്ചേട്ടന്‍ മരിച്ചുപോയെന്ന് താനെങ്ങനെ വിശ്വസിക്കാനാണെന്ന് കണ്ണീരോടെ ഭാര്യ രേണു ചോദിക്കുന്നു. സുധി ചേട്ടന്റെ മരണം തനിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് രേണു പറയുന്നു. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേണു തന്റെ വേദന പങ്കുവെച്ചത്.

‘കുഞ്ഞിന് പല്ല് വേദനയായിരുന്നു. അവസാനമായി വിളിച്ചപ്പോള്‍ ഞാന്‍ അത് പറഞ്ഞിരുന്നു. വീഡിയോ കോളില്‍ അവനെ കണ്ട് ചേട്ടന്‍ സങ്കടം പറഞ്ഞിരുന്നു. ചേട്ടനും ആ സമയത്ത് വയ്യായിരുന്നു. രാവിലെ ഞാന്‍ എത്തിയിട്ട് ആശുപത്രിയില്‍ പോവാമെന്നായിരുന്നു പറഞ്ഞത്. രാവിലെ എഴുന്നേറ്റ് ഫോണ്‍ നോക്കിയപ്പോള്‍ കോളൊന്നും ഇല്ലായിരുന്നു. ഞാന്‍ മൂന്നാല് വട്ടം വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നു. ഉറക്കത്തിലായത് കൊണ്ടായിരിക്കും വിളിക്കാത്തതെന്നാണ് ഞാന്‍ വിചാരിച്ചത്.

Also Read:‘സന്തോഷ് വർക്കിയെ ആളുകൾ കൈകാര്യം ചെയ്തതിൽ ഭയങ്കര സന്തോഷം’: ബാദുഷ

എന്റെ ഫോണിലേക്ക് കുറേ കോള്‍ വരുന്നുണ്ടായിരുന്നു. ഇതെന്താണ് സംഭവം, പണ്ടത്തെപ്പോലെ ഫേസ്ബുക്കില്‍ എന്തെങ്കിലും വന്നോ എന്നായിരുന്നു ആലോചിച്ചത്. ഒരാളുടെ കോള്‍ എടുത്തിരുന്നു. ചേട്ടന്റെ സുഹൃത്തായിരുന്നു അത്. ചേച്ചി ഫേസ്ബുക്കില്‍ എന്തൊക്കെയോ, ഒന്നുമില്ല ചേച്ചി എന്ന് പറഞ്ഞ് അദ്ദേഹം കോള്‍ കട്ട് ചെയ്തു. അപ്പോഴും ഇങ്ങനെയൊരു അപകടത്തെക്കുറിച്ചൊന്നും ചിന്ത പോയിരുന്നില്ല.

വീടിന് പുറത്തിറങ്ങിയപ്പോള്‍ ഇവിടെ മുഴുവനും ആളുകളായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയോ അതോര്‍ത്തായിരുന്നു പേടി. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചെറിയൊരു അപകടമുണ്ട്, സുധിക്കൊന്നും പറ്റിയില്ലെന്ന് പറഞ്ഞിരുന്നു. അന്നേരമേ എനിക്ക് മനസിലായിരുന്നു. ആ മരണം അറിഞ്ഞപ്പോള്‍ ഞാന്‍ വേറൊരു ലോകത്തായിരുന്നു. ഇപ്പോഴും ഞാന്‍ അതില്‍ നിന്നും കരകയറിയിട്ടില്ല. ഒറ്റയ്ക്കാവുമ്പോള്‍ മനസ് നിറയെ ചിന്തകളാണ്. ചേട്ടന്‍ എന്നെ ഒറ്റയ്ക്കാക്കി പോയിക്കളഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും, ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിവില്ല. ചേട്ടന്‍ എന്നെ ഒറ്റയ്ക്കാക്കി പോവരുതെന്നൊക്കെ പറയാറുണ്ട്. മക്കള്‍ക്ക് വേണ്ടി എനിക്കിനി ജീവിച്ചേ പറ്റുള്ളൂ. മരണം വരെ ഏട്ടനെ ഓര്‍ത്ത് ജീവിക്കണം. എന്തെങ്കിലും വഴി ദൈവം കാണിച്ച് തരുമായിരിക്കും’, രേണു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button