KeralaLatest NewsNews

ഡോ. വന്ദന ദാസ് കൊലപാതകം: സംഭവ സമയം പ്രതി ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് മെഡിക്കൽ ബോർഡ്

കോട്ടയം: ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്ന സമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധനാ ഫലം കോടതിക്ക് കൈമാറി.

രക്തത്തിലും മൂത്രത്തിലും ലഹരിയുടെ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

മേയ് 10ന് പുലർച്ചെ കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പോലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button