തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്.
Read Also: രാഹുല്‍ തൊഴില്‍ രഹിതനാണെന്നുവച്ച് രാജ്യത്തെ യുവാക്കളെല്ലാം അങ്ങനെയല്ല: അണ്ണാമലൈ
ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments