അമിതഭാരം ഒരിക്കലും ഒരു സൗന്ദര്യ പ്രശ്നമായി കാണേണ്ടതില്ല. എന്നാൽ, അവ നൽകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിസാരമല്ല. ജീവിതശൈലി രോഗങ്ങൾ മുതൽ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഒരു മനുഷ്യന് ഉണ്ടാകാം.
ഭാരം കുറയ്ക്കുക എന്നത് വലിയൊരു പ്രതിസന്ധിയായിട്ടാണ് പലരും കാണുന്നത്. എത്ര വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന പരാതികൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ, വളരെ എളുപ്പത്തിൽ തന്നെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു വസ്തുവാണ് സോയ മിൽക്ക്.
സോയ മിൽക്കിന് വിപണിയിൽ നല്ല വിലയാണ്. അതുകൊണ്ട് തന്നെ, എങ്ങനെയാണ് സോയ മിൽക്ക് വീട്ടിലുണ്ടാക്കുന്നത് എന്ന് നോക്കാം.
സോയബീൻ രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. തൊട്ടടുത്ത ദിവസം വെള്ളം കളഞ്ഞ് സോയ ബീനിന്റെ തൊലി കളഞ്ഞ് മൂന്ന് കപ്പ് വെള്ളത്തിനൊപ്പം ചേർത്ത് നന്നായി അരയ്ക്കുക. പിന്നീട് ഒരു വൃത്തിയുള്ള തുണിയിൽ ഈ കൂട്ട് അരിച്ചെടുക്കുക. ഈ വെള്ളം ഒരു സോസ് പാനിൽ ഒഴിച്ച് അതിലേക്ക് വീണ്ടും ഒരു കപ്പ് വെള്ളം ചേർക്കുക. നന്നായി തിളച്ച് കഴിയുമ്പോൾ മുകളിൽ കെട്ടിയ പാട മാറ്റുക. വീണ്ടും തിളപ്പിച്ച് 20 മിനിറ്റ് ഇതുപോലെ ചെയ്യുക. ഇതിന് ശേഷം ഈ പാല് ചൂടാറാൻ വയ്ക്കാം.
മൂന്ന് മുതൽ അഞ്ച് ദിവസം വരെ സോയ മിൽക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം. രൂചിക്ക് വേണമെങ്കിൽ കൊക്കോ പൊടിയും മറ്റും ചേർക്കാം.
Post Your Comments