KeralaLatest NewsNews

നെല്ല് സംഭരണ കുടിശ്ശിക യഥാക്രമം വിതരണം ചെയ്തില്ല! സപ്ലൈകോയ്ക്കെതിരെ ആരോപണവുമായി കേരള ബാങ്ക്

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് പണം നൽകാൻ 200 കോടി രൂപയാണ് കേരള ബാങ്ക് അനുവദിച്ചത്.

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് പണം നൽകാത്തതിൽ സപ്ലൈകോയ്ക്കെതിരെ ആരോപണവുമായി കേരള ബാങ്ക് രംഗത്ത്. കർഷകർക്ക് പണം നൽകാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്നാണ് കേരള ബാങ്കിന്റെ ആരോപണം. പണം നൽകേണ്ട കർഷകരുടെ പട്ടിക നൽകുന്നതിലും, മുൻകൂർ വായ്പ തിരിച്ചടയ്ക്കുന്നതിലും സപ്ലൈകോ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്ന് കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി നല്ല സംഭരണ കുടിശ്ശികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചിരുന്നില്ല.

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് പണം നൽകാൻ 200 കോടി രൂപയാണ് കേരള ബാങ്ക് അനുവദിച്ചത്. ഇതിൽ 5.53 കോടി രൂപ ഇനിയും നൽകാൻ ബാക്കിയുണ്ട്. അതേസമയം, കർഷകരുടെ വിലാസവും ഫോൺനമ്പറും സപ്ലൈകോയോട് കേരള ബാങ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവരങ്ങൾ നൽകാൻ സപ്ലൈകോ തയ്യാറായില്ലെന്ന് കേരള ബാങ്ക് അറിയിച്ചു. വിതരണം ചെയ്യാനുള്ള ബാക്കി തുക ഇനി ബാങ്ക് അക്കൗണ്ട് വഴി നൽകേണ്ടെന്നും, സപ്ലൈകോ നേരിട്ട് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Also Read: വേനലവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി! ദീർഘദൂര യാത്രകൾക്ക് ടിക്കറ്റില്ലാതെ വലഞ്ഞ് യാത്രക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button