തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്. പാലക്കയത്തു വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. സുരേഷ് കുമാറിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നിന്നാണ് പണം പിടിച്ചത്. വിജിലൻസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്.
Read Also: ആൻഡ്രോയിഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ എത്തി, ഇന്ത്യൻ ഉപഭോക്താക്കൾക്കും മുന്നറിയിപ്പ്
സുരേഷ് കുമാറിനെതിരെ വിജിലൻസ് ആസ്ഥാനത്ത് രഹസ്യ വിവരവും പരാതിയും ലഭിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് മേധാവി പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാർ പിടിയിലായത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments