തിരുവനന്തപുരം: സ്കൂളുകളിലെ ലഹരി ഉപയോഗത്തെ കർശനമായി നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകർ വേറെയുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ അധ്യാപക സംഗമം പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സന്ദീപിനെ പോലുള്ള അധ്യാപകനെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. ഈ സൈസ് അദ്ധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments