Latest NewsNewsIndia

മടിയിൽ കിടക്കുന്ന പെൺകുട്ടിയെ ആവേശത്തോടെ ചുംബിക്കുന്ന യുവാവ്; സിപിആർ നൽകുകയാണെന്ന് ട്രോളി സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഡൽഹി മെട്രോ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. മെട്രോയിൽ കിടന്ന് ആവേശത്തോടെ ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ ആണ് ഇത്തവണ ഡൽഹി മെട്രോ വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായിരിക്കുന്നത്. കമിതാക്കളുടെ ചുംബന വീഡിയോ കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനെ പരിഹസിക്കുന്നവരും വിമർശിക്കുന്നവരും ഉണ്ട്. പെൺകുട്ടിക്ക് യുവാവ് കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ) നൽകുകയാണെന്നും, ആരും ശല്യം ചെയ്യരുതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. പെൺകുട്ടി യുവാവിന്റെ മടിയിൽ കിടക്കുമ്പോൾ ആവേശത്തോടെ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇത് കണ്ടിട്ടും മറ്റു യാത്രക്കാർ നിശബ്ദരായിരിക്കുന്നതും കാണാം. ആരും ഇവരെ ചോദ്യം ചെയ്യുന്നില്ല. മോശമായി പെരുമാറിയ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചിലർ ഡി.എം.ആർ.സിയോട് ആവശ്യപ്പെട്ടു.

ഇക്കാര്യം സംബന്ധിച്ച് ഡിഎംആർസി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ‘ഡൽഹി മെട്രോ ഉപയോഗിക്കുമ്പോൾ തങ്ങളുടെ യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമൂഹത്തിൽ സ്വീകാര്യമായ എല്ലാ സാമൂഹിക മര്യാദകളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നും ഡിഎംആർസി അഭ്യർത്ഥിക്കുന്നു. സഹയാത്രക്കാർക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്നതോ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ ഏതെങ്കിലും അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. ഡിഎംആർസിയുടെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ആക്ട് സെക്ഷൻ-59 പ്രകാരം മര്യാദകേടിനെ ശിക്ഷാർഹമായ കുറ്റമായി പട്ടികപ്പെടുത്തുന്നു’, പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button