Latest NewsNewsBusiness

ഒടുവിൽ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ലിങ്ക്ഡ്ഇൻ, നിരവധി ജീവനക്കാർ പുറത്തേക്ക്

ഈ വർഷം ഫെബ്രുവരിയിലാണ് ഒന്നാംഘട്ട പിരിച്ചുവിടൽ നടപടികൾ പൂർത്തീകരിച്ചത്

ഉദ്യോഗാർത്ഥികളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പ്രമുഖ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, അധിക ചെലവ് കുറച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതോടെ, 716 പേർക്കാണ് തൊഴിൽ നഷ്ടമാകുക. രണ്ടാം തവണയാണ് ലിങ്ക്ഡ്ഇൻ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിടുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് ഒന്നാംഘട്ട പിരിച്ചുവിടൽ നടപടികൾ പൂർത്തീകരിച്ചത്. പ്രധാനമായും റിക്രൂട്ട്മെന്റ് ടീമിനെയാണ് ആദ്യ റൗണ്ട് പിരിച്ചുവിടലുകൾ ബാധിച്ചത്. നിലവിൽ, ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ 20,000 ജീവനക്കാരാണ് ഉള്ളത്. രണ്ട് പാദഫലങ്ങളിലും കമ്പനിക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും, പിരിച്ചുവിടൽ നടപടികൾക്ക് വീണ്ടും തുടക്കമിട്ടത് ശ്രദ്ധേയമാണ്.

Also Read: ‘ഞങ്ങൾ ഡിവോഴ്‌സായി, പഴയ ഫോട്ടോകൾ ഇനി ആവശ്യമില്ല’: ഫോട്ടോഗ്രാഫറോട് പണം തിരികെ ചോദിച്ച് യുവതി

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ്ഇൻ. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഇവ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ജോലി തേടുന്നവർക്ക് ആശ്വാസമെന്ന നിലയിലാണ് ലിങ്ക്ഡ്ഇൻ പ്രവർത്തിച്ചിരുന്നത്. പുതിയ ജോലികൾ എളുപ്പത്തിൽ കണ്ടെത്താനും, റിക്രൂട്ടർമാരുമായി കണക്ട് ചെയ്യാനും ലിങ്ക്ഡ്ഇൻ മുഖാന്തരം സാധ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button