തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ ലഹരി വേട്ട. അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ബാംഗ്ലൂർ – കൊല്ലം മുരാഹര ട്രാവലർ ബസിലെ യാത്രക്കാരനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. നെടുമങ്ങാട്, പാങ്ങോട്, എക്സ് സർവീസ് കോളനി സ്വദേശി മുഹമ്മദ് ഷിജാസ് ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യിൽ നിന്ന് 39.589 ഗ്രാം എംഡിഎംഎ കണ്ടെത്തി.
Read Also: താന്‍ ഏറ്റെടുത്ത ചുമതലകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല, തന്റെ കഴിവുകേട് ഏറ്റുപറഞ്ഞ് കെ സുധാകരന്
എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, അരുൺ മോഹൻ, വിഷ്ണു എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
തിരുവന്തപുരം കോവളത്ത് രണ്ടു യുവാക്കളെ എംഡിഎംഎയുമായി പിടികൂടി. ബൈക്കിൽ കടത്തികൊണ്ട് വന്ന 2.144 ഗ്രാം എംഡിഎംഎ ആണ് കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞം സ്വദേശികളായ 20 വയസ്സുള്ള സാമു എന്ന് വിളിക്കുന്ന സാം രാജ്, 29 വയസ്സുള്ള റീഗൻ എന്നിവരാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജിഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. റീഗൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കോവളം മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്ന പ്രധാന കണ്ണിയുമാണ്. പ്രിവന്റീവ് ഓഫീസർ ലോറൻസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു, അജിത്ത്, അനീഷ്, പ്രസന്നൻ, അഖിൽ വി എ, അഖിൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Post Your Comments