KeralaLatest NewsNews

പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണം: ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് പി വി അൻവർ

മഞ്ചേരി: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണമെന്ന ആവശ്യവുമായി പി വി അൻവർ എംഎൽഎ. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: തീവ്രവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രം: ദി കേരള സ്‌റ്റോറിയ്ക്ക് നികുതി ഒഴിവാക്കി മധ്യപ്രദേശ്

മഞ്ചേരി പട്ടയമേളയിലാണ് പി വി അൻവർ ഇക്കാര്യം ആവശ്യപ്പെട്ടത്. ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. വിശ്വസികളല്ലാത്തവരും വേദിയിലുണ്ട്. പ്രാർഥനാ സമയം കാലിന് സുഖമില്ലാത്ത ഒരാൾ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റു നിന്നത്. അതുകൊണ്ടുതന്നെ പ്രാർഥന പോലുള്ള കാര്യങ്ങൾ പൊതുചടങ്ങിൽ നിന്ന് ഒഴിവാക്കിക്കൂടെയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ എന്നിവർ വേദിയിലിരിക്കെയായിരുന്നു പി വി അൻവറിന്റെ പരാമർശം.

Read Also: കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button