ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റര്‍ ചെയ്യണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. സാമൂഹിക മാധ്യമങ്ങളിലെ ന്യൂസ് ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. വാട്സ്ആപ്പില്‍ വാര്‍ത്തകള്‍ നല്‍കുന്ന ന്യൂസ് ഏജന്‍സികള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിവാങ്ങണമെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൈനികര്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചു പ്രക്ഷോഭം ഉണ്ടായതോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
Post Your Comments