തിരുവനന്തപുരം: എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. അഴിമതി രഹിത മതനിരപേക്ഷ കേരളം പ്രധാനലക്ഷ്യം. 35 കർമ പദ്ധതികളും അതിനുവേണ്ടിയുള്ള 600 നിർദേശങ്ങളും അടങ്ങുന്നതാണ് പ്രകടന പത്രിക. 25 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും എൽഡിഎഫിന്റെ പ്രകടന പത്രികയിൽ പറയുന്നു.
ഉത്പാദന മേഖലയിൽ 50 ശതമാനം വളർച്ച ഉറപ്പാക്കും, ഐടി മേഖലയിൽ മാത്രം പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും,റബർ മരങ്ങൾക്ക് മൂന്ന് വർഷത്തേക്ക് വിൽപ്പന നികുതി ഏർപ്പെടുത്തില്ല, റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി, കെൽട്രോണിന്റെ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കും,നെൽവയലുകൾക്ക് റോയൽറ്റിയും കർഷക തൊളിലാളികൾക്ക് ആധുനീക പരിശീലനവും നൽകും. പരമ്പരാഗത വ്യവസായത്തിന് പ്രത്യക വകുപ്പ് രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
5000 കോടി രൂപയുടെ തീരദേശ പാക്കേജ് നടപ്പാക്കുമെന്നും എൽഡിഎഫിന്റെ പ്രകടന പത്രികയിൽ പറയുന്നു. ഗ്രാമീണ റോഡുകൾ ഒറ്റ തവണ പുനരുദ്ധാരണ പദ്ധതികളിൽ ഉൾപ്പെടുത്തും. സർവകലാശാല കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. ആയുർവേദ സർവകലാശാല സ്ഥാപിക്കും, മാതൃകാ മത്സ്യ ഗ്രാമ പദ്ധതി സ്ഥാപിക്കും. വര്‍ഷം 1500 സ്റ്റാര്‍ട്ടപ്പുകള്‍, പൊതുമേഖലയ്യ്ടെ കര്‍മശേഷി 50 ശതമാനം കൂട്ടും. പരമ്പരാഗത വ്യവസായത്തിന് പ്രത്യേക വകുപ്പ്, ദേശിയ പാതകള്‍ നാലുവരിയാക്കും. ഏവര്‍ക്കും ഷൌചാലയം. മദ്യവര്‍ജനത്തിന് ജനകീയ പ്രസ്ഥാനം. മദ്യ ഉപയോഗത്തിനുള്ള പ്രായം 23 ആയി ഉയര്‍ത്തും.
Post Your Comments