KeralaLatest NewsNewsIndiaInternational

‘മുഖ്യമന്ത്രിയുടെ വാക്ക് വെള്ളിമൂങ്ങയിലെ മാമച്ചന്റേതിന് തുല്യം, അത് നമ്പി നിൽക്കണ്ട’: സന്ദീപ് വാര്യർ

പാലക്കാട്: ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ കുടുങ്ങിയ മലയാളികളെ രക്ഷിച്ച് നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

സുഡാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തത്, ശവമടക്കിന് മുമ്പ് കാണാതായ മകനെ തിരിച്ചെത്തിക്കുമെന്ന വെള്ളിമൂങ്ങയിലെ മാമച്ചന്റെ വാക്കിന് തുല്യമാണെന്ന് സന്ദീപ് വാര്യർ പരിഹസിക്കുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട് നിൽക്കണ്ടെന്നും, സുഡാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശാനുസരണം കേന്ദ്ര വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി മുരളീധരൻ ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘സുഡാനിൽ യുദ്ധമുഖത്ത് അകപ്പെട്ട മലയാളികളുടെ ശ്രദ്ധക്ക്, നിങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തത് ശവമടക്കിന് മുമ്പ് കാണാതായ മകനെ തിരിച്ചെത്തിക്കുമെന്ന വെള്ളിമൂങ്ങയിലെ മാമച്ചന്റേതിന് തുല്യമാണ്. അത് നമ്പി നിൽക്കണ്ട. അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശാനുസരണം കേന്ദ്ര വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി മുരളീധരൻ ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകുന്നുണ്ട്‌. ഇന്ത്യൻ എയർ ഫോഴ്‌സിന്റെ സി 130 ജെ വീമാനങ്ങൾ എത്തിയിട്ടുണ്ട്. അതിൽ കയറിപ്പോന്നാൽ നാട് പിടിക്കാം. കെ രക്ഷകൻ വരാൻ പോകുന്നില്ല’, സന്ദീപ് വാര്യർ പരിഹസിച്ചു.

അതേസമയം, സുഡാൻ സംഘർഷത്തിനിടെ ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി. രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തിൽ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ, റോഷൽ, ഡാനിയേൽ എന്നിവരും ഇടുക്കി, കല്ലാർ സ്വദേശി ജയേഷും രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button