NewsMobile PhoneTechnology

ലാവ എക്സ് 3: റിവ്യൂ

6.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡാണ് ലാവ. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റുകളാണ് ലാവ പുറത്തിറക്കാറുള്ളത്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് ലാവ എക്സ് 3. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് ലാവ എക്സ് 3. ഇവയുടെ പ്രധാനപ്പെട്ട സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 പിക്സൽ റെസല്യൂഷനും, 270 പിക്സൽ ഡെൻസിറ്റിയും ലഭ്യമാണ്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4ജി കപ്പാസിറ്റി മാത്രമാണ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. വൈ-ഫൈ ഹോട്ട്സ്പോട്ട്, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങി കണക്ടിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. 210 ഗ്രാം മാത്രമാണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്. ലാവ എക്സ് 3-യുടെ ഇന്ത്യൻ വിപണി വില 6,999 രൂപയാണ്.

Also Read: കുസാറ്റ് വിസി നിയമനം: സർക്കാരിന് വഴങ്ങി ഗവർണർ, വിസിയായി പി ജി ശങ്കരനെ നിയമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button