പേഔട്ടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബ്ലിങ്കിറ്റിൽ നിന്നും ആയിരത്തിലധികം ഡെലിവറി എക്സിക്യൂട്ടീവുകൾ പടിയിറങ്ങി. റിപ്പോർട്ടുകൾ പ്രകാരം, ബ്ലിങ്കിറ്റിലെ ഡെലിവറി എക്സിക്യൂട്ടീവുകൾ എതിർ കമ്പനികളായ സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബോസ്ക്കറ്റാ തുടങ്ങിയ ബിസിനസുകളിലേക്കാണ് ജോലി തേടിയിരിക്കുന്നത്. സൊമാറ്റോയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബ്ലിങ്കിറ്റ്. ജീവനക്കാർ കൂട്ടത്തോടെ പടിയിറങ്ങിയത് കനത്ത പ്രഹരമാണ് കമ്പനിക്ക് ഏൽപ്പിച്ചിരിക്കുന്നത്.
പുതുതായി നടപ്പാക്കിയ പേഔട്ട് ഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ഒരാഴ്ചയോളം നീണ്ട സമരം നടത്തിയിരുന്നു. ഒരു യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ പേഔട്ട് 15 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇത് ഒരു ഡെലിവറിക്ക് നിശ്ചയിച്ചിരുന്ന 15 രൂപയേക്കാൾ കുറവാണ്. കൂടാതെ, ഒരു യാത്രയ്ക്ക് 7 രൂപയുടെ ഇൻസെന്റീവും ലഭ്യമാക്കിയിരുന്നു. ഈ നീക്കത്തിനെതിരെ ഡൽഹി എൻസിആർ ഏരിയയിലെ നിരവധി ബ്ലിങ്കിറ്റ് ഡെലിവറി എക്സിക്യൂട്ടീവുകളാണ് പ്രതിഷേധിച്ചത്. ഇതോടെ, നോയിഡ, ഗ്രേറ്റർ നോയിഡ, ഡൽഹി, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ സേവന തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
Also Read: കുളിക്കാനെത്തിയ വിദ്യാർത്ഥി കനാലിലെ വെള്ളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ
Post Your Comments