തിരുവനന്തപുരം: ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എ.ഐ ക്യാമറ പിടികൂടുക. ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമാണെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ പ്രതികൂല ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതും വെള്ളം കുടിപ്പിക്കുന്നതുമാണ് ഈ പരിഷ്കരണമെന്ന് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴിതാ, വിഷയത്തിൽ എസ്.ശ്രീജിത്തിന്റെ പ്രതികരണത്തെയും സർക്കാർ നടപടിയെയും വിമർശിച്ചുകൊണ്ട് ജിൽ ജോയ് എന്ന യുവാവ് തന്റെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഓവർ സ്പീഡിന് ഫൈൻ വാങ്ങുന്നത് സാധാരണകാരന്റെ കൈയിൽ നിന്ന് മാത്രമാണെന്നും, പ്രമുഖർക്ക് എത്ര സ്പീഡിലും പോവാമെന്നും ഈ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഒരു സാധാരണകാരന് കിട്ടാത്ത വേഗത, ഒരു മന്ത്രിക്കും, എം.എൽ.എയ്ക്കും വേണ്ട എന്നാണ് പോസ്റ്റിലെ പ്രധാനഭാഗം.
യുവാവിന്റെ വൈറൽ കുറിപ്പ് ഇങ്ങനെ:
ഇദ്ദേഹം പല ചാനലിലും വന്നു ഇരുന്നിട്ട് AI ക്യാമറ,ടു വീലറിൽ കുഞ്ഞുങ്ങളെ കയറ്റിയാൽ ഫൈൻ ഇടും എന്നോകെ പറയുന്നുണ്ടല്ലോ..
സൈക്കിൾ ഒഴികെ വേറെ എന്ത് വാഹനം വാങ്ങുമ്പോഴും റോഡ് ടാക്സ് എന്നൊരു സാധനം അടക്കുന്നുണ്ട്..
സേഫ്റ്റിയായ് ഓടിക്കാൻ ഉള്ള റോഡ് തരണം എന്നത് ഭരണകൂടത്തിന്റെ ആവിശ്യമാണ്..
അത് കേരളത്തിൽ ഉണ്ടോ?
രണ്ട് മാസം കാത്തിരുന്നു നോക്ക്, അപ്പോൾ മഴ പെയ്യും, റോഡ് മഴ കുഴികൾ ആവും..
അപ്പോൾ ഈ നാറി സർക്കാർ കുഴി അടക്കാൻ മഴ കാരണം സാധിക്കില്ല എന്ന് പറയും…
ഓവർ സ്പീഡിന് ഫൈൻ വാങ്ങുന്നത് സാധാരണകാരന്റെ കൈയിൽ നിന്ന് മാത്രം,
പ്രമുഖർക്ക് എത്ര സ്പീഡിലും പോവാം..
ഇവിടെ ഒരു സാധാരണകാരന് കിട്ടാത്ത വേഗത, ഒരു ഊള മന്ത്രിക്കും, MLA യ്കും വേണ്ട.
ഇദ്ദേഹത്തിന് നട്ടെല്ല്ന് ഉറപ്പ് ഉണ്ടെങ്കിൽ വേഗതയുടെ ഫൈൻ പ്രമുഖരിൽ നിന്ന് ഈടാക്ക്..
അല്ലാതെ സ്കൂളിൽ പിള്ളേരെ സ്കൂട്ടറിൽ കേറ്റി കൊണ്ട് പോവുന്ന പാവങ്ങളുടെ നെഞ്ചത്തോട്ട് മാത്രം ഇങ്ങനെ കേറല്ലേ
Post Your Comments