കൊച്ചി: ശബരിമലയില്‍ വെടിവഴിപാട് തുടരാമെന്ന് ഹൈക്കോടതി. വെടിവഴിപാട് താല്‍ക്കാലികമായി നിരോധിച്ച കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ വെടിവഴിപാട് നിരോധിച്ചത്. ദേവസ്വം ബോര്‍ഡിന് അനുവദിച്ച വെടിമരുന്ന് ലൈസന്‍സ് കാലാവധി മാര്‍ച്ച് 31നു തീര്‍ന്നതാണ്. എന്നിട്ടും കരിമരുന്നുപ്രയോഗം തുടര്‍ന്നെന്ന് പോലീസന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ടത്.
വിലക്ക് വന്നതോടെ ദേവസ്വം ബോര്‍ഡ് പുതിയ ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി വഴിപാട് തുടരാന്‍ അനുവദിക്കുകയായിരുന്നു.
Post Your Comments