തൊടുപുഴ: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നാർ സന്ദർശിച്ചത് അഞ്ചു ഭീകരർ.വാഗമണ്ണിൽ സിമി പ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ആദ്യം ഭീകരർ മൂന്നാറിലെത്തിയത്. ഭീകരർ മൂന്നാറിനെ സുരക്ഷിത താവളമായി മാറ്റുന്നത് പതിവായിട്ടും ഈ വിവരങ്ങളൊന്നും അറിയാതെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനം. പലപ്പോഴും കേന്ദ്ര ഏജൻസികൾ പിടികൂടുന്ന പ്രതികളെ തെളിവെടുപ്പിനായി മൂന്നാറിൽ എത്തിക്കുമ്പോഴാണ് കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം വിവരമറിയുന്നത് തന്നെ.
2012 -ൽ മുംബൈ സ്ഫോടന കേസിലെ പ്രതി ഡേവിഡ് കൊല്മാൻ ഹെഡ് ലി എത്തുകയും പഴയ മൂന്നാറിലെ സ്വകാര്യ ഹോട്ടലിൽ സ്വന്തം പേരിലാണ് മുറിയെടുത്തു താമസിച്ചത്. 2013 -ൽ പാക് പൗരനും ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരനുമായ തക്സിൻ അക്തറും, സിയ ഉർ റഹ്മാനും ഇവിടെ റൂമെടുത്തു താമസിച്ചു.അതും ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന കോളനിയിലെ ഒരു സ്വകാര്യ കോട്ടേജിൽ 2013 നവംബർ മുതൽ 2014 ജനുവരി വരെ താമസിച്ച ശേഷം മടങ്ങി.നിരവധി കേന്ദ്രങ്ങൾ സന്ദർശിക്കുകയും എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ സിം കാർഡ് തട്ടിയെടുക്കുകയും ചെയ്താണ് സിയ ഉർ റഹ്മാൻ എന്ന വഹാബ് ഫോൺ ചെയ്തിരുന്നത്.
2015 ജനുവരിയോടെ രാജസ്ഥാനിലെ അജ്മീറിൽ നിന്നും പ്രതികളെ എൻ ഐ എ പിടികൂടുകയും ഇവർ മൂന്നാറിൽ തീവ്രവാദപ്രവർത്തനം നടത്തിയത് കണ്ടെത്തുകയും ചെയ്തു.പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് കേരള ഇന്റലിജെൻസ് ഇതൊക്കെ അറിയുന്നത് തന്നെ. എങ്കിലും സംഭവങ്ങൾ ആവർത്തിച്ചത് പ്രാദേശിക വാസികളിൽ നിന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടാണോ എന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
അധികൃതരുടെ അവഗണനയും കൊച്ചി നെടുമ്പാശ്ശേരി എയർ പോർട്ടിൽ നടന്ന സുരക്ഷാ പരിശോധനയും ആണ് ഇതിനൊരു പ്രധാന കാരണം. നെടുമ്പാശ്ശേരിയിൽ നിന്ന് 130 കിലോ മീറ്റർ കാറിൽ സഞ്ചരിച്ചാണ് സംഘം മൂന്നാറിലെത്തിയത്. ഭീകരര്‍ക്ക് സുരക്ഷാ താവളമോരുക്കുന്ന മൂന്നാറും മറ്റൊരു കാശ്മീർ ആകുമോയെന്നു ഭയപ്പെടെണ്ടിയിരിക്കുന്നു.
Post Your Comments