Latest NewsNewsIndia

കേന്ദ്രമന്ത്രി കിരൺ റിജിജു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

ഡൽഹി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കേന്ദ്ര മന്ത്രി സഞ്ചരിച്ചിരുന്ന കാറും ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജമ്മുകശ്മീരിലെ റംബാൻ ജില്ലയിൽ വെച്ച് നടന്ന അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് ലഭ്യമായ വിവരം. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വാഹനാപകട വിവരം ലഭിച്ചയുടൻ ലോക്കൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

‘ഇന്ന് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് റോഡ് മാർഗം പോകുന്നതിനിടെ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്റെ കാർ അപകടത്തിൽ പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല’. കിരൺ റിജിജുവിനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു,’ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

ബൊഫോഴ്‌സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നിന്നുള്ള പണം എവിടെ ഒളിപ്പിച്ചു: രാഹുൽ ഗാന്ധിയോട് അസം മുഖ്യമന്ത്രി

അപകടത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ കിരൺ റിജിജുവിന്റെ കാറിന് സമീപം എത്തുകയും അദ്ദേഹത്തെ കാറിൽ നിന്ന് ഇറക്കി മറ്റൊരു വാഹനത്തിലേക്ക് കയറ്റുകയും ചെയ്തു. മന്ത്രി പൂർണ്ണ ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button