IndiaNews

രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരെ പറ്റി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരില്‍ കൂടുതലും 20 വയസിന് താഴെയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷനാണ് പഠനം നടത്തിയത്. ഏറ്റവും കുറവ് ഗര്‍ഭഛിദ്രം 45 വയസിന് മുകളിലുള്ളവര്‍ക്കിടയിലാണ്. ഈ പ്രായത്തിലുള്ള 1.1 ശതമാനം സ്ത്രീകള്‍ക്കിടയില്‍ മാത്രമാണ് ഗര്‍ഭഛിദ്രം നടന്നിട്ടുള്ളത്. കുട്ടിയേയും അമ്മയേയും ഒരു പോലെ രക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അധികവും ഈ പ്രായക്കാര്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്നത്.

നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തില്‍ ചെറിയതോതില്‍ വര്‍ധനയുണ്ട്. നഗരങ്ങളില്‍ 74 ശതമാനം സ്ത്രീകള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുമ്പോള്‍ ഗ്രാമങ്ങളില്‍ 77 ശതമാനം പേര്‍ ഗര്‍ഭഛിദ്രം നടത്തുന്നതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരങ്ങളില്‍ കഴിയുന്നവരില്‍ 14 ശതമാനവും 20 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കുത്തഴിഞ്ഞ ജീവിതം, ലൈംഗികതയെക്കുറിച്ചുള്ള അബദ്ധ ധാരണകള്‍ എന്നിവയെല്ലാം യുവതലമുറയെ തെറ്റായവഴിയിലൂടെ നടത്താന്‍ പ്രേരിപ്പിക്കുന്നതിന്റെ ഉദാഹരണമായാണ് വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭഛിദ്രമെന്ന് എന്‍.എസ്.എസ്.ഒ അധികൃതര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button