NewsIndia

സാമ്പത്തിക ലാഭം മാത്രം നോക്കി പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ ഇനി കുടുങ്ങും

ന്യൂഡല്‍ഹി:പരസ്യം കണ്ടു ഉല്‍പ്പന്നങ്ങള്‍ വാങ്ങി അതില്‍ പറയുന്ന ഗുണം ജനങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ സൂക്ഷിക്കുക. കുടുങ്ങുന്നത് നിങ്ങളാകാം. പുതിയ ഉപഭോക്തൃ നിയമം പ്രകാരം ഇത്തരം പരസ്യങ്ങളിലൂടെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന സെലിബ്രിറ്റികളെ അകത്താക്കാന്‍ വകുപ്പുണ്ട്.അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും 50 ലക്ഷം രൂപ പിഴയുമാണ് പരസ്യങ്ങളിലൂടെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്ന സെലിബ്രിറ്റികള്‍ക്ക് പാര്‍ലമെന്ററി സമിതി ഏര്‍പ്പെടുത്തുന്ന പിഴ. ഇവ നടപ്പിലായാല്‍ മിക്ക ബ്രാന്‍ഡ്‌ അംബാസിഡര്‍മാരും ജയിലില്‍ ആകും.വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ ഉത്പന്നത്തിന്റെ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും പോലെതന്നെ ശിക്ഷാര്‍ഹരാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. തെലുങ്കുദേശം പാര്‍ട്ടി എംപി ജെ.സി ദിവാകര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ ശുപാര്‍ശകള്‍ നല്‍കിയത്. ഇനിമുതല്‍ ഉത്തരം ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ജാഗ്രതയോടെ വേണം എന്ന മുന്നറിയിപ്പുകൂടിയാണ് ഇത് നല്‍കുന്നത്.ആദ്യവട്ടം കേസ്സില്‍പ്പെടുന്ന സെലിബ്രിറ്റിക്ക് രണ്ടുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശുപാര്‍ശ. പിന്നീടും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ തടവ് 5 വര്‍ഷവും പിഴ 50 ലക്ഷവുമാകും. ഉത്പന്നത്തിന്റെ വിപണിയിലെ നീക്കത്തിന് അനുസരിച്ച്‌ പിഴ കൂട്ടാനും സമിതി ശുപാര്‍ശ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button