കൊല്ലം: ജില്ലാ കളക്ടറോ എ.ഡി.എമ്മോ അറിയാതെ വെടിക്കെട്ട് നടക്കില്ലെന്ന് പരവൂര്‍ സി.ഐ. വെടിക്കെട്ടിനു മുമ്പ് തഹസീല്‍ദാര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. കളക്ടറും എ.ഡി.എമ്മും അറിയാതെ തഹസീല്‍ദാര്‍ എത്തില്ലല്ലോയെന്നും സി.ഐ ചോദിച്ചു. കളക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നു മൈക്കിലൂടെ അറിയിച്ചിരുന്നു. കളക്ടറുടെയും എ.ഡി.എമ്മിന്റെയും അനുമതിയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വെടിക്കെട്ടിനു മുമ്പ് അനുമതിപത്രം ഹാജരാക്കാമെന്നു പറഞ്ഞിരുന്നെങ്കിലും അനുമതിപത്രം ഹാജരാക്കാതെ വെടിക്കെട്ട് ആരംഭിക്കുകയും ചെയ്തു.
വൈകിട്ട് നാലിന് പൊലീസ് കമ്പപ്പുര പരിശോധിച്ചിരുന്നു. വെടിക്കെട്ടു തുടങ്ങിയതിനു ശേഷമാണു കൂടുതലായി സ്ഫോടകവസ്തുക്കള്‍ സ്ഥലത്തേക്ക് എത്തിച്ചതെന്നും സി.ഐ പറഞ്ഞു. സി.ഐയുടെയും ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വെടിക്കെട്ടിന് അനുമതി നല്‍കാമെന്നുകാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് മാധ്യമങ്ങള്‍ തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്നാണ് സി.ഐയുടെ പ്രതികരണം.
Post Your Comments