Latest NewsNewsLife Style

പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം  

പലര്‍ക്കും ഇഷ്ടമില്ലാത്ത പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക. എന്നാല്‍, നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിന്‍റെയും കരളിന്‍റെയും ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ പതിവായി പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. പാവയ്ക്ക രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം പാവയ്ക്കയിൽ 17 കാലറി മാത്രമേ ഉള്ളൂ. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

shortlink

Post Your Comments


Back to top button