Latest NewsNewsIndia

പോപ്പുലര്‍ ഫ്രണ്ട് ആശയവാദികള്‍ക്ക് കനത്ത തിരിച്ചടി, നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം: സുപ്രീം കോടതി

ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. 2011ലെ വിധി തിരുത്തി കൊണ്ടാണ് രാജ്യത്ത് തന്നെ നിര്‍ണായകമായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Read Also: ‘ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് മനസ്സു തകർന്ന് ചില പുരുഷന്മാർക്ക് മാനസിക നില തെറ്റുന്നത്’: മെൻസ് അസോസിയേഷൻ ഇടപെടുന്നു

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011 ല്‍ ഉണ്ടായിരുന്ന കോടതി വിധി. രണ്ടംഗ ബെഞ്ചിന്റെ ഈ വിധി സുപ്രീം കോടതി ഇപ്പോള്‍ അസ്ഥിരപ്പെടുത്തി. ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെതാണ് ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ 10 എ (1) വകുപ്പ് ബെഞ്ച് ശരിവെക്കുകയായിരുന്നു.

ഉള്‍ഫയില്‍ അംഗമായിരുന്ന ആള്‍ക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയില്‍ വിധി പറയുമ്പോഴാണ് 2011ല്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേ കട്ജുവും ജ്ഞാന്‍ സുധാ മിശ്രയും ഈ വിധി പറഞ്ഞത്. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകര്‍ക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ലെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button