ലോകമെമ്പാടുമുള്ള യുവാക്കളെ അപേക്ഷിച്ച് പ്രായമായവരില്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവ് സാധാരണമാണ്. 47 ശതമാനം ഇന്ത്യക്കാരില്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവ് ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രധാന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ ബി 12 ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തും.
നമ്മുടെ ശരീരം സ്വാഭാവികമായി വിറ്റാമിന്‍ ബി 12 ഉത്പാദിപ്പിക്കാത്തതിനാല്‍ ഭക്ഷണത്തിലൂടെ അത് ലഭിക്കൂ. പാലുല്‍പ്പന്നങ്ങള്‍, മാംസം, മുട്ട എന്നിവയില്‍ വിറ്റാമിന്‍ ബി 12 കാണപ്പെടുന്നു. വിറ്റാമിന്‍ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം ആരോഗ്യകരമായി നിലനിര്‍ത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതല്‍ നല്ലത്.
വിറ്റാമിന്‍ ബി 12 കുറവിന്റെ ലക്ഷണങ്ങള്‍…
ഓര്‍മ്മക്കുറവ്
പേശി ബലഹീനത
വിഷാദം
മറവി
ഭാരം കുറയുക.
ക്ഷീണവും രാത്രിയിലെ വിയര്‍പ്പും.
മാംസം, മുട്ട, പാല് എന്നിവയില്‍ വിറ്റാമിന്‍ ബി 12 കൂടുതലായി കാണപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ പ്രഭാതഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടാം.
വിറ്റാമിന്‍ ബി 12 ന്റെ അഭാവം പലപ്പോഴും ഗ്യാസ്ട്രോഎന്റൈറ്റിസ് മൂലമാണ് ഉണ്ടാകുന്നത്. ഇത് ആമാശയ പാളിയുടെ വീക്കം ആണ്. വയറ്റില്‍ വിറ്റാമിന്‍ ബി 12 ആഗിരണത്തിന് ആവശ്യമായ ഹൈഡ്രോക്ലോറിക് ആസിഡ് ഇല്ലാത്തതിനാല്‍ ഇത് വിറ്റാമിന്‍ ബി 12 ന്റെ കുറവിന് കാരണമായേക്കാം.
Vitamin
Post Your Comments