ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പ് ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിയെടുക്കാൻ സഹായിക്കുന്ന മൾട്ടി സെലക്ഷൻ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ചാറ്റിൽ ഒരേസമയം ഒന്നിലധികം മെസേജുകൾ ഒറ്റയടിക്ക് സെലക്ട് ചെയ്യാൻ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.
മെസേജുകൾ സെലക്ട് ചെയ്ത ശേഷം മൊത്തമായി ഡിലീറ്റ് ചെയ്യുകയോ, ഫോർവേഡ് ചെയ്യാൻ സാധിക്കുന്നതാണ് ഫീച്ചറിന്റെ പ്രധാന സവിശേഷത. ചാറ്റിൽ കോൺടാക്ട് മെനുവിൽ കയറി സെലക്ട് ക്ലിക്ക് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റിൽ എവിടെ വേണമെങ്കിലും ക്ലിക്ക് ചെയ്ത് സന്ദേശങ്ങൾ സെലക്ട് ചെയ്യാനും സാധിക്കും. കൂടാതെ, ക്ലിക്ക് ചെയ്യുന്ന വേളയിൽ തന്നെ സെലക്ട് മെസേജ് ഓപ്ഷൻ പ്രത്യക്ഷപ്പെടുന്ന വിധമാണ് ക്രമീകരണം. നിലവിൽ, ഡെസ്ക്ടോപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ വികസിപ്പിക്കുന്നുണ്ട്.
Post Your Comments