Latest NewsNewsBusiness

ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ എംഡി, സിഇഒ പദവി അലങ്കരിക്കാനൊരുങ്ങി രോഹിത് ജാവ, കൂടുതൽ വിവരങ്ങൾ അറിയാം

ലണ്ടനിൽ യൂണിലീവറിന്റെ ചീഫ് ഓഫ് ട്രാൻസ്ഫർമേഷൻ സ്ഥാനമാണ് രോഹിത് ജാവ അലങ്കരിക്കുന്നത്

ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സ്ഥാനമേൽക്കാനൊരുങ്ങി രോഹിത് ജാവ. ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചാലുടൻ എംഡി, സിഇഒ പദവി സ്ഥാനത്തേക്ക് നിയമിതനാകും. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 27 – നാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സ്ഥാനമേൽക്കുക. അഞ്ച് വർഷത്തേക്കാണ് നിയമന കാലാവധി. അതേസമയം, ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ ഡയറക്ടറായി ഏപ്രിൽ ഒന്ന് മുതൽ നിയമിതനാകും.

നിലവിൽ, ലണ്ടനിൽ യൂണിലീവറിന്റെ ചീഫ് ഓഫ് ട്രാൻസ്ഫർമേഷൻ സ്ഥാനമാണ് രോഹിത് ജാവ അലങ്കരിക്കുന്നത്. എംഡിയും സിഇഒയുമായി 10 വർഷം കമ്പനിയെ നയിച്ച സഞ്ജീവ് വിരമിക്കുന്ന ഒഴിവിലേക്കാണ് രോഹിത് ജാവയെ നിയമിക്കുന്നത്. ഈ സ്ഥാനങ്ങൾക്ക് പുറമേ, യൂണിലീവർ സൗത്ത് ഏഷ്യയുടെ പ്രസിഡന്റ് എന്ന ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നതാണ്.

Also Read: വാഹനാപകടം: ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button