ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബലാത്സംഗത്തിനൊപ്പം നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവാദ ആള്‍ദൈവമാണ് നിത്യാനന്ദ. വിചാരണ നേരിടുന്നതിനിടെ രാജ്യത്ത് നിന്നും 2019 അവസാനത്തോടെ രക്ഷപ്പെട്ട് പോവുകയായിരുന്നു. ഇയാള്‍ സൃഷ്ടിച്ച ഹിന്ദു രാഷ്ട്രമാണ് റിപ്പബ്ലിക് ഓഫ് കൈലാസ എന്നറിയപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ വേദിയില്‍ കൈലാസത്തിന്റെ പ്രതിനിധി പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ രണ്ട് പേരുകളും വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്.
നിത്യാനന്ദയുടെ ഹിന്ദു രാഷ്ട്രമായ ‘കൈലാസം’ ലോക ഭൂപടത്തില്‍ എവിടെയാണ്? അതിന്റെ ജനസംഖ്യ എത്രയാണ്? ഏത് നിയമമാണ് ഇവിടെ നിലവിലുള്ളത്? ഒരാള്‍ക്ക് എങ്ങനെ സ്വന്തം രാജ്യം നിര്‍മ്മിക്കാനാകും? ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ നമുക്ക് മുന്നില്‍ അവശേഷിക്കുന്നു. നിത്യാനന്ദയുടെ കൈലാസം എവിടെയാണെന്ന് ആര്‍ക്കും നിശ്ചയമില്ല. കൈലാസ രാജ്യത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. എന്നാല്‍ കൈലാസത്തിന് വെര്‍ച്വല്‍ സാന്നിധ്യമുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിത്യാനന്ദയുണ്ട്, ഒപ്പം കൈലാസ സര്‍ക്കാരിന് ഒരു വെബ്സൈറ്റും.
Read Also: ജനുവരിയിൽ 29 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
റിപ്പോര്‍ട്ടുകള്‍ പ്രകാരം തെക്കേ അമേരിക്കയില്‍ വാങ്ങാന്‍ കഴിയുന്ന നിരവധി ചെറിയ ദ്വീപുകള്‍ ഉണ്ട്. വിലകള്‍ സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു. മധ്യ അമേരിക്കയില്‍ ദ്വീപുകള്‍ വിലകുറഞ്ഞതും കരീബിയന്‍ പ്രദേശത്തിന് ചുറ്റും ചെലവേറിയതുമാണ്. നിത്യാനന്ദ ഇക്വഡോറില്‍ നിന്ന് ഒരു ദ്വീപ് വാങ്ങിയതായി പറയപ്പെടുന്നു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് ഇതെന്നാണ് കരുതുന്നത്. തന്റെ രാജ്യം സ്ഥാപിക്കാന്‍ ഇയാള്‍ ഉപയോഗിച്ച വഴി ഇതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഓസ്ട്രേലിയയില്‍ നിന്നു ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ മാത്രമേ ഇവിടേക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ. ഒരു രാജ്യത്തിനു എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമാണോ അതെല്ലാം ഇവിടെയുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. കൈലാസ എന്നും റിപ്പബ്ലിക് ഓഫ് കൈലാസ എന്നും അറിയപ്പെടുന്ന ഈ ദ്വീപ് ഒരു ഹിന്ദു രാഷ്ട്രമായും ഇയാള്‍ വിഭാവനം ചെയ്തിട്ടുണ്ട്. സ്വന്തം രാജ്യത്ത് ഹിന്ദു മതം ആചരിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടവരാണ് ഇത് സ്ഥാപിച്ചതെന്നാണ് രാജ്യത്തിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. കൈലാസ രാഷ്ട്രത്തിലെ രണ്ട് ബില്യണ്‍ ഹിന്ദുക്കളെ താന്‍ പ്രതിനിധീകരിക്കുന്നതായി ആള്‍ദൈവം അവകാശപ്പെടുന്നു.
കൈലാസത്തില്‍ ഋഷഭധ്വജം എന്നൊരു പതാകയുണ്ട്. പതാകയില്‍ ശിവന്റെ വാഹനമായ കാളയും നിത്യാനന്ദയും ഉണ്ട്. ആരാധനാലയങ്ങളിലും ഓഫീസുകളിലും കാറുകളിലും അവരുടെ വസതികളിലും നിത്യാനന്ദയുടെ അനുയായികള്‍ക്ക് പതാക ഉപയോഗിക്കാം. അതുമാത്രമല്ല കൈലാസയ്ക്ക് ഒരു ദേശീയ ഗാനവും സ്വന്തം കറന്‍സിയും റിസര്‍വ് ബാങ്കും ഉണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ ഭരണ വകുപ്പുകളെല്ലാം ഉള്ള ഒരു സമ്പൂര്‍ണ്ണ രാജ്യമാണത്രെ ഇത്. ഇംഗ്ലിഷും, സംസ്കൃതവും, തമിഴുമാണ് ഇവിടുത്തെ ഭാഷകള്‍. രാജ്യത്തിനു സ്വന്തമായി ഒരു വെബ് സൈറ്റുമുണ്ട്. സൈബര്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, 2018 ഒക്ടോബര്‍ 21 നാണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ചത്.
Post Your Comments