കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുതെന്ന എൻഫോഴ്സ്മെന്റ് വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
Read Also: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല: അൽ ഉമർ തലവന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി
ശിവശങ്കർ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു എൻഫോഴ്സ്മെന്റിന്റെ വാദം. എന്നാൽ, തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു. ഈ വാദം കോടതി തള്ളുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് നിലവിൽ ശിവശങ്കർ.
Read Also: ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം
Post Your Comments