നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. സാമ്പത്തിക രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന മാസം കൂടിയാണ് മാർച്ച്. അതിനാൽ, മാർച്ചിൽ താരതമ്യേന ബാങ്കുകളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. റിസർവ് ബാങ്കിന്റെ അവധി പട്ടികയിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ബാങ്കുകളുടെ അവധി നിശ്ചയിക്കുന്നത്. അതേസമയം, പ്രാദേശിക അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തിനും അവധികൾ വ്യത്യാസപ്പെട്ടിരിക്കും. മാർച്ചിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെ എന്ന് അറിയാം.
മാർച്ച് 3- ചാപ്ചർ ഖുട്ട് കാരണം മണിപ്പൂരിൽ അവധി
മാർച്ച് 5- ഞായറാഴ്ച
മാർച്ച് 7- ഹോളി/ഹോളിക ദഹൻ/ധുലണ്ടി/ഡോൾ ജാത്ര എന്നിവ ഉള്ളതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബാങ്ക് അവധി
മാർച്ച് 8- ഹോളി/ യോസാങ് രണ്ടാം ദിവസം കാരണം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
മാർച്ച് 9- ഹോളി ആഘോഷത്തിന് ബീഹാറിലെ ബാങ്കുകൾക്ക് അവധി
മാർച്ച് 11- രണ്ടാം ശനി
മാർച്ച് 12- ഞായറാഴ്ച
മാർച്ച് 19- ഞായറാഴ്ച
മാർച്ച് 22- ഗുഡി പദ്വ, തെലുങ്ക് പുതുവത്സര ദിനം/ഒന്നാം നവരാത്ര എന്നിവ കാരണം വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
മാർച്ച് 25- നാലാം ശനി
മാർച്ച് 26- ഞായറാഴ്ച
മാർച്ച് 30- ശ്രീരാമനവമി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
മാർച്ച് മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവർ ഈ ദിവസങ്ങളിലെ അവധി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവധി ദിവസങ്ങളിൽ പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ ഉണ്ടെങ്കിൽ, പണം പിൻവലിക്കാൻ എടിഎമ്മുകളുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ സേവനങ്ങൾ തുടങ്ങിയവ ലഭ്യമാണ്.
Post Your Comments