രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടതോടെ സിമന്റ് ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 10 മാസത്തെ കണക്കുകൾ പ്രകാരം, സിമന്റ് ഉപഭോഗത്തിൽ 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അടുത്ത സാമ്പത്തിക വർഷം രാജ്യത്തെ സിമന്റ് ഉപഭോഗം 7 ശതമാനം മുതൽ 9 ശതമാനം വരെ ഉയർന്ന് 425 മില്യൺ ടൺ ആകുമെന്നാണ് വിലയിരുത്തൽ. കൂടാതെ, തുടർച്ചയായ മൂന്ന് വർഷങ്ങളിലും സിമന്റ് ഉപഭോഗം ഉയരാൻ സാധ്യതയുണ്ട്.
കേന്ദ്രസർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകിയതോടെയാണ് സിമന്റ് ഉപഭോഗം വർദ്ധിച്ചത്. കൂടാതെ, റിയൽ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചുവരവും, ഗ്രാമീണ ഭവനപദ്ധതികളുടെ വളർച്ചയും സിമന്റ് ഉപഭോഗം കൂടാൻ സഹായിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം കേന്ദ്ര റോഡ് വികസന മന്ത്രാലയം, ദേശീയപാത അതോറിറ്റി എന്നിവയുടെ പദ്ധതി ചെലവുകൾ 14 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് ഉയർന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതി 12 ശതമാനം വളർച്ചയും നേടിയിട്ടുണ്ട്. ഈ ഘടകങ്ങളാണ് ഇത്തവണ സിമന്റ് വിൽപ്പനയ്ക്ക് നേട്ടമായത്.
Also Read: ട്യൂഷന് പോകാത്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞു : 11 കാരി വീട്ടിൽ ജീവനൊടുക്കി
Post Your Comments